മരതക ദീപിലെ കപ്പിത്താന്‍ : വായിക്കാതെ പോവരുത് .
written by:cleetus neelankavil
അർജുന രണതുംഗ -----ശ്രീലങ്ക
1996 ലോകകപ്പ് വരെ ശ്രീലങ്ക എന്ന ടീമും ,രണതുംഗ എന്ന ക്യാപ്റ്റനും ,ജയസൂര്യ എന്ന ബാറ്റ്‌സ്മാനും ക്രിക്കറ്റ് ഭൂപടത്തിൽ ഇല്ല ..ഡിസിൽവ മാത്രം ചില ഒറ്റയാൾ പോരാട്ടങ്ങളിലൂടെ വരവറിയിച്ചിട്ടുണ്ട് ..96 ലോകകപ്പിലൂടെ രണതുംഗ എന്ന ബുദ്ധിമാനായ,കുറേശ്ശേ സെൽഫിഷായ ഒരു ക്യാപ്റ്റൻ ജനിക്കുകയാണ്..അന്നുവരെ കേവലം ഇടങ്കയ്യൻ സ്പിന്നർ മാത്രമായിരുന്ന ജയസൂര്യ എന്ന പിഞ്ച് ഹിറ്ററെ ഓപ്പൺ ചെയ്യിക്കാനുള്ള തീരുമാനത്തിലൂടെ ആയിരുന്നു അത്...
96 ലോകകപ്പ് ശ്രീലങ്കക്കും,രണതുംഗക്കും ,ജയസുര്യക്കും ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്തു ..ഇടങ്കയ്യന്മാരുടെ സ്വാഭാവിക ശൈലി കൈവശമില്ലാത്ത ,തീരെ സ്പോർട്സ്മാൻ ലുക്ക് ഇല്ലാത്ത രണതുംഗ പക്ഷെ തന്റെ കുറവുകൾ മറച്ചു വെക്കുന്ന ഒരു ഇന്നിംഗ്സ് കളിച്ചത് ദുർബലരായ കെനിയയോട് ആയിരുന്നു..സാക്ഷാൽ ഡിസിൽവയും സെഞ്ച്വറി നേടിയ ആ മത്സരത്തിലെ 398 എന്ന സ്‌കോർ 10 വർഷക്കാലത്തോളം ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടലായിരുന്നു ...
വയറും ചാടി,വയസ്സനും,അലസനും ആയ പോലെ ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെടുന്ന രണതുംഗ പക്ഷെ,ചിലപ്പോളൊക്കെ ഫീൽഡിൽ മിന്നി തെളിയാറുണ്ട് ..മീഡിയം പേസറായി ഇടക്ക് പ്രത്യക്ഷപ്പെടുമെങ്കിലും ഓർത്തിരിക്കാവുന്ന പ്രകടനങ്ങൾ ഇല്ലെന്നു വേണം പറയാൻ ...96 ലോകകപ്പിൽ തുടങ്ങി,ആ ലോകകപ്പിൽ തന്നെ അവസാനിച്ച ഒരു ശരാശരി ക്യാപ്റ്റൻ ആയിരുന്നു രണതുംഗ .പക്ഷെ ശ്രീലങ്ക എന്ന ശരാശരി ടീമിനെ 11 കൊല്ല കാലത്തോളം നയിച്ച് ,ലോകചാമ്പ്യന്മാർ ആക്കി എന്നിടത്താണ് രണതുംഗയുടെ മേന്മ ..
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം ,രാഷ്ട്രീയത്തിൽ സജീവമായ രണതുംഗ "ശ്രീലങ്ക ഫ്രീഡം പാർട്ടി" വഴി,പാർലിമെന്റിൽ എത്തുകയും,പിന്നീട് ടൂറിസം മന്ത്രിയും,ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡണ്ടും ഒക്കെ ആയി..ശ്രീലങ്കയുടെ പരമോന്നത സിവിലിയൻ പദവിയായ "ദേശമാന്യ" പദവി നേടിയ രണതുംഗ port &shipping മന്ത്രി ആയി ഇപ്പോൾ സേവനം ചെയ്യുന്നു ..

No comments: