സെവാഗിന്റെ ടെസ്റ്റിലെ കിടു ഇന്നിഗ്സ് ഇതല്ലേ ? നിങ്ങളുടെ അഭിപ്രായം എന്താണ് ?
വീരുവിന്റെ മെൽബണിലെ 195-ലോകത്തിലെ ഏറ്റവും വലിയ ഗ്രൗണ്ടിൽ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്കോർ.......
ഒറ്റയാൾ പോരാട്ടങ്ങളുടെ തുടക്കമെന്നോണം വീരു പൊരുതി നേടിയ ഈ റൺസുകൾ ഏതൊരു ക്രിക്കറ്റ് ആരാധകനെയും ത്രസിപ്പിക്കുന്നതാണ്.മെൽബണിലെ കുത്തി ഉയരുന്ന പന്തുകൾക്ക് അന്ന് ഗാലറിയിൽ ആയിരുന്നു സ്ഥാനം.ബ്രിട്ടാനിയയുടെ ബാറ്റും ഏന്തി കളം നിറഞ്ഞ ആ മനുഷ്യൻ അന്ന് പടുത്തുയർത്തിയത് ടെസ്റ്റ് ക്രിക്കറ്റിന്റെ അടിസ്ഥാന രീതികളെ പോലും വെല്ലുന്ന ഇന്നിംഗ്സ്.
മെൽബൺ സ്റ്റേഡിയത്തിലെ തന്റെ ആദ്യ കളി കളിക്കുമ്പോൾ കളി തുടങ്ങി ആദ്യ അര മണിക്കൂറിൽ തന്നെ വീരുവിനു നേരിടേണ്ടി വന്നത് കഠിനമായ പരീക്ഷണങ്ങൾ ആണ്.ബ്രെറ്റ് ലീ എന്ന ലോകോത്തര ഫാസ്റ്റ് ബൗളർ എറിഞ്ഞ ബോൾ വീരുവിന്റെ തലയിൽ കൊണ്ടു.തുടരെ തുടരെ ഉള്ള ബൗൺസറുകൾ കൊണ്ട് ബ്രെറ്റ് ലീ സേവാഗിനെ നേരിട്ടപ്പോൾ കമന്ററി ബോക്സിൽ നിന്നും വന്ന വാക്കുകൾ മൂർച്ചയേറിയതായിരുന്നു.'ദാറ്റ് ബൗൺസർ വിൽ റിയലി അപ്സെറ്റ് ഹിം' എന്നായിരുന്നു ആ വാക്കുകൾ.എങ്കിലും തളരില്ല എന്ന വാശിയിൽ വീരു ക്രീസിൽ നിലയുറപ്പിച്ചു.
പിന്നെ കണ്ടത് ചരിത്രം ആയിരുന്നു.വെറും 19 മത്സരങ്ങളുടെ പരിചയത്തിൽ 24 വയസ്സുള്ള ഇന്ത്യയുടെ ഓപ്പണർ അന്ന് ലോകോത്തര ഫാസ്റ്റ് ബൗളേഴ്‌സിനെ അനായാസം നേരിടുന്നത് ആണ് ക്രിക്കറ്റ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്.അന്ന് ഇന്ത്യക്ക് ആകെ നേടാൻ ആയത് 366 റൺസ് മാത്രം ആണ്.ഒരുപക്ഷേ വീരുവിന്റെ ഈ ഇന്നിംഗ്സ് ഇല്ലായിരുന്നു എങ്കിൽ ആ റൺസിന്റെ പകുതി പോലും ഇന്ത്യ അന്ന് നേടുമായിരുന്നില്ല.കാരണം മറ്റു മുഴുവൻ ബാറ്റ്സ്മാൻമാർ കൂടി നേടിയത് 171 റൺസ് മാത്രം ആണ്..
നാലാമനായി വീരു മടങ്ങുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം ആയ മെൽബണിൽ വീരുവിന്റെ സമ്പാദ്യം 5 സിക്സറുകൾ ആയിരുന്നു.ഇത്രത്തോളം അപകടകാരിയായ മറ്റൊരു ബാറ്റ്സ്മാൻ ഉണ്ടാകില്ല എന്ന് ഉറപ്പ് തരുന്നതായിരുന്നു വീരുവിന്റെ അന്നത്തെ സ്ട്രൈക്ക് റേറ്റ്.84 റൺസ് സ്ട്രൈക്ക് റേറ്റിൽ കളിച്ച വീരു അന്ന് വെറും 233 ബോളുകൾ നേരിട്ട് നേടിയത് 195 റൺസ്.5 റൺസിന് ഡബിൾ സെഞ്ച്വറി നഷ്ടമായില്ലേ എന്ന ദ്രാവിഡിന്റെ ചോദ്യത്തിന് 3 മീറ്ററിനു എനിക്ക് ഒരു സിക്സ് നഷ്ടമായി എന്നാണ് വീരു അന്ന് പറഞ്ഞത്.മെൽബണിലെ പിച്ചുകൾക്ക് ഇത്രയും ആക്രമണ സ്വഭാവം ഉള്ള ഇന്നിംഗ്സ് പുതിയ അനുഭവം ആയിരുന്നു.അന്ന് സെവാഗ് മടങ്ങുമ്പോൾ ആ തുടക്കകാരൻ മെൽബൺ ഗ്രൗണ്ടിൽ കുറിച്ച റെക്കോർഡുകൾ ഇന്നും ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാനെ കൊണ്ട് പോലും തകർക്കാൻ ആയിട്ടില്ല....
Most Boundaries In an Innings-30
Most sixes in an innings-5 Sixes
Most fours in an innings-25(second position)(first position-26 fours)
Most sixes in an innings-5 Sixes
Most fours in an innings-25(second position)(first position-26 fours)
ഇത് വീരു ആണ്.ഏത് പിച്ച് ആണെങ്കിലും ഏത് രാജ്യം ആണെങ്കിലും ഏത് ബൗളർ ആണെങ്കിലും പേടിച്ചു കളിക്കാൻ ഇങ്ങേരെ കിട്ടില്ല......
No comments: