പരമ്പര : പോരാട്ടവീഥിയിലെ ഇന്ത്യ- ഭാഗം 1
ഹാരിസ് മരത്തംകോട്
പോരാട്ടവീഥിയിലെ ഇന്ത്യ എന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യഭാഗം ആരംഭിക്കട്ടെ...ഒരു ടെസ്റ്റിനെ 4 ഇന്നിങ്സുകളും ഒാരോ ഭാഗങ്ങളായി 4 ഭാഗങ്ങളായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്... ഇവിടെ ഈ ഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ആണ് അവതരിപ്പിക്കുന്നത്....ജൂണ്‍ 6 1996 തിങ്കളാഴ്ച...നമ്മുടെ നാട്ടിലൊക്കെ ഉച്ചയൂണ് കഴിക്കുന്ന സമയത്ത് മാത്രം സൂര്യന്‍ പുറത്ത് വരുന്ന നാട് എന്ന് ആരൊക്കെയോ പറഞ്ഞ് കേട്ടിട്ടുള്ള നാട്... 1947 വരെ നമ്മെ ഭരിച്ചിരുന്നവരുടെ നാട്.. അഹിംസ എന്ന ശക്തമായ സമരമുറയിലൂടെ അവരെ ഈ നാട്ടില്‍ നിന്നും ഓടിച്ചിട്ട് അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന് ഒരു വര്‍ഷം മുമ്പുള്ള ഈ പരമ്പര ഒരുപാട് പ്രത്യേകതകളും ചരിത്രങ്ങളും ഇന്ത്യന്‍ ക്രിക്കറ്റില്‍ തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ടതാണ്.....1995 ന് ശേഷം ഇന്ത്യ എന്നാല്‍ സച്ചിന്‍ എന്ന് മാത്രം എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടം...സിദ്ധുവും, പ്രഭാകറും,അസറുദ്ധീനും,കാംബ്ലിയും, കപിലും, മഞ്ജരേക്കറും ബാറ്റേന്തിയിരുന്ന ഒരു കാലഘട്ടം, ഒരു തലമുറമാറ്റം അനിവാര്യമായ സമയത്താണ് ഈ പരമ്പരക്കുള്ള ഇന്ത്യയുടെ പുറപ്പാട്.... ആമുഖത്തില്‍ കൂടുതല്‍ സൂചിപ്പിച്ചത് കൊണ്ട് നേരെ ടെസ്റ്റിലോട്ട് കടക്കട്ടെ....വൈകി സൂര്യന്‍ ഉദിച്ച ആ ദിനത്തില്‍ ടോസ് ചെയ്യാനായി അസറുദ്ധീനും അതേര്‍ട്ടനും ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്തേക്ക് നീങ്ങുന്നു....തണുത്തുറഞ്ഞ സാഹചര്യത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്ന സ്വിങ് ആനുകൂല്ല്യം മുതലാക്കാന്‍ ടോസ്സ് കിട്ടിയാല്‍ ആദ്യം ബോള്‍ ചെയ്യുക എന്ന ദൗത്യം മാത്രമേ ക്യാപ്റ്റനുള്ളൂ... എന്നാല്‍ ആദ്യ മണിക്കൂറുകള്‍ പിടിച്ച് നിന്നാല്‍ മനോഹരമായി ബാറ്റ് ചെയ്ത് നല്ല ഒരു സ്കോര്‍ കണ്ടെത്താനാവുന്ന ഒരു മനോഹര ഗ്രൗണ്ട്... ഒരു 280-300 ആദ്യ ഇന്നിംങ്സ് പിച്ച്.....എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് അസറുദ്ധീന്‍ ബാറ്റിംങ് തിരഞ്ഞെടുത്തു...ടീംഃ ഇന്ത്യഃറാത്തോര്‍, അജയ് ജഡേജ,മഞ്ജരേക്കര്‍,സച്ചിന്‍,അസറുദ്ധീന്‍,മോംഗിയ,ജോഷി,കുംബ്ലെ,ശ്രീനാഥ്,മാംബ്രെ,പ്രസാദ്...ഇംഗ്ലണ്ട്ഃ നൈറ്റ്,അതേര്‍ട്ടന്‍,ഹുസൈന്‍,തോര്‍പ്പ്,ഹിക്ക്,ഇറാനി,റസ്സല്‍,ലൂയിസ്, കോര്‍ക്ക്,മിന്‍ പട്ടേല്‍,മുല്ലാലി....ടീം മാനേജ്മെന്റുമായുള്ള തര്‍ക്കം മൂര്‍ച്ഛിച്ച് അവരുമായി തെറ്റിപിരിഞ്ഞ് പരമ്പരയുടെ ആദ്യടെസ്റ്റിന് മുമ്പെ തന്നെ നവജ്യോത്സിംങ് സിദ്ധു എന്ന ഇന്ത്യയുടെ ആദ്യകാല സേവാഗ് നാടു പിടിച്ചു... പരിക്ക് എന്ന പേരില്‍ BCCI അതിന് ഒാമനപേരിട്ടു....തൂടക്കത്തിലെ കല്ലുകടി... പരിചയ സമ്പന്നനായ ഒരു ഓപ്പണറാണ് പോയത്... പകരം ഒരു ഓപ്പണറെ തപ്പിയ ഇന്ത്യ മധ്യനിര ബാറ്റ്സ്മാനായ ജഡേജയെ സ്വിംങ് കണ്ടീഷണില്‍ ഓപ്പണറായി അയച്ച് തങ്ങളുടെ സാഹസികതക്ക് തുടക്കം കുറിച്ചു... പുതുമുഖമായ റാത്തോര്‍ ആയിരുന്നു പങ്കാളി....ക്രീസിലെത്തിയ അവര്‍ക്ക് നേരിടാനുണ്ടായിരുന്നത് സാഹചര്യത്തിനപ്പുറം അക്കാലത്തെ അതികായന്മാരായ ഡൊമിനിക്ക് കോര്‍ക്ക്,ക്രിസ് ലൂയിസ് എന്നിവരെ ആയിരുന്നു...വലംകയ്യന്‍ ബൗളിങിലെ ആ കാലത്തെ ആഫ്രിക്കന്‍ സൗന്ദര്യത്തോട് കിടപിടിക്കുന്ന ആക്ഷനുമായി എതിരാളികളെ കുഴപ്പിച്ചിരുന്ന ലൂയിസിനൊപ്പം ഇംഗ്ലണ്ട് ടീമിന്റെ എക്കാലത്തേയും മികച്ച ബൗളര്‍ എന്ന് വിശേഷിപ്പിക്കാവുന്ന അലന്‍ ഡൊണാള്‍ഡിന്റെ വേഗത്തിന് ഷോണ്‍ പൊള്ളോക്കിന്റെ സ്വിങില്‍ പിറന്ന കോര്‍ക്ക് എന്ന ഒരു മുത്ത് ആയിരുന്നൂ.....അനുകൂല്ല്യ സാഹചര്യത്തില്‍ ഇന്ത്യന്‍ കളിക്കാരൂടെ വിദേശ പിച്ചുകളിലെ മുഖമുദ്രയായ പോരായ്മ ആയി ഇന്നും കരുതുന്ന നാലാം നാലാം സ്റ്റമ്പിന് വെളിയില്‍ സ്വിങ് ചെയ്യുന്ന ഔട്ടസിങ്വറില്‍ ബാറ്റ് വെച്ച് കീപ്പര്‍ മുതല്‍ ഗള്ളി വരെ ഉള്ളവര്‍ക്ക് കാച്ച് നല്‍കി ക്യാച്ചിംങ് പ്രാക്ടീസ് നല്‍കുന്നത് മുതലാക്കാനായി ഇടംകയ്യന്‍ സ്വിംങ് ബൗളറായ ആ കൊലുന്നുപയ്യന്‍ അലന്‍ മുല്ലാലിയും തയ്യാറെടുത്തൂ... കൂട്ടിന് ഇടം കയ്യന്‍ മിന്‍ പട്ടേലും....കളി തുടങ്ങി,പുറത്തേക്ക് പോകുന്ന പന്തുകളില്‍ നിന്ന് ബാറ്റൊളിപ്പിക്കാന്‍ അശാന്ത ശ്രമം നടത്തിയിരുന്ന ജഡേജ പതിനാറ് പന്തില്‍ നിന്നും റണ്ണൊന്നും എടുക്കാതെ ലൂയിസിന് മുന്നില്‍ അടിയറവ് പറഞ്ഞു... സ്ലിപ്പില്‍ അതേര്‍ട്ടന് ക്യാച്ച്... 8 റണ്‍സിന് ആദ്യ വിക്കറ്റ്..തുടര്‍ന്ന് വന്ന പരിചയ സമ്പന്നന്‍ മഞ്ജരേക്കര്‍ റാത്തോഡുമായി ഇന്നിംങ്സ് മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് അടുത്ത ഇടിത്തീ പരിക്കിന്റെ രൂപേണ വരുന്നത്.... 40 റണ്‍സായപ്പോള്‍ പത്ത് റണ്‍സെടുത്ത മഞ്ജരേക്കര്‍ റിട്ടയേര്‍ഡ്ഹര്‍ട്ട് ആയി കളം വിട്ടു....ഇംഗ്ലണ്ടിലെ മലയാളികളുള്‍പ്പെടെ ഉള്ള ഇന്ത്യക്കാര്‍ തിങ്ങിപാര്‍ക്കുന്ന ബര്‍മിങഹാമിന്റെ കളിത്തട്ടിലേക്ക് സച്ഛിന്‍ എന്ന ജീവവായു ആയിരുന്നു തുടര്‍ന്ന് വന്നത്... പ്രതീകഷകളെല്ലാം ഒറ്റച്ചുമലിലേക്കായി കേന്ദ്രീകരിച്ചിരുന്നത് ആ കൊച്ചു ചുമലിലേക്കായിരുന്നു....എന്നാല്‍ അടുത്ത നിമിഷം സ്കോര്‍ 41 ല്‍ എത്തിയപ്പോള്‍ ഒരു ബൗണ്ടറി അടക്കം 52 പന്തില്‍ 20റണ്‍സെടുത്ത റാത്തോര്‍ കോര്‍ക്കിന്റെ പന്തില്‍ നൈറ്റിന് ക്യാച്ച് കോടുത്തു മടങ്ങി....സ്കോര്‍ 64 ലെത്തിയപ്പോള്‍ ഫ്ലിക്കുകളുടെ രാജകുമാരനായ അസറുദ്ധീന്‍ കൈക്കുഴയിലെ ചെറിയ പോരായ്മ വരുത്തിയ പിഴവ് മൂലം അപ്പിഷ് ആയി പോയത് മിഡ് വിക്കറ്റില്‍ നൈറ്റ് സാഹസികമായി കയ്യില്‍ ഒതുക്കി....... 27 പന്തില്‍ മൂന്ന് സുന്ദര ബൗണ്ടറികള്‍ ഉള്‍പ്പെടെ 13 റണ്‍സെടുത്ത് ഇറാനിക്ക് ആദ്യവിക്കറ്റ് നല്‍കി തിരിച്ച് പോന്നു....പകരം മോംഗിയ വന്നു.... സ്കോര്‍ 93 വരെ പോയപ്പോളകോര്‍ക്കിന്റെ ഇന്‍സ്വിങര്‍ യോര്‍ക്കര്‍ പ്രതിരോധിക്കുന്നതില്‍ പിഴവ് പറ്റിയ സച്ചിനും ബൗള്‍ഡായി പവലിനിയിലേക്ക് തിരിച്ച് പോന്നു.... 41 പന്തില്‍ 4 ബൗണ്ടറി അടക്കം 24 റണ്‍സായിരുന്നു സമ്പാദ്യം....തുടര്‍ന്ന് വന്ന ജോഷിയോടൊപ്പം ബാറ്റ് ചെയ്ത മോംഗിയ അലന്‍ മുല്ലാലിയെ സ്ട്രെയിറ്റ് യോര്‍ക്കറില്‍ ബൗള്‍ഡ് ആയി.... സ്കോര്‍ 5ന് 103... 20റണ്‍സ്, 39 പന്ത്, 4 ബൗണ്ടറി...പരിക്ക് പറ്റി പോയ മഞ്ജരേക്കര്‍ തിരിച്ചു വരുന്നതാണ് പിന്നീട് കണ്ടത്....118 ല്‍ എത്തിയപ്പോള്‍ സ്ലിപ്പില്‍ അതേര്‍ട്ടന് ക്യാച്ചും നല്‍കി ലൂയിസിന് വിക്കറ്റും നല്‍കി തിരിച്ച് പോയി... 23(47) 4 ബൗണ്ടറി....പിന്നീട് കുംബ്ലെ 5(13) 1 ബൗണ്ടറി കോര്‍ക്കിന്റെ പന്തില്‍ നൈറ്റിന് മൂന്നാമത്തെ ക്യാച്ച് നല്‍കി പോകുമ്പോള്‍ സ്കോര്‍ 7=127 പിന്നീട് വന്ന ശ്രീനാഥായിരുന്നു വമ്പനടികളിലൂടെ ഇന്ത്യയുടെ സ്കോര്‍ 150 കടത്തിയത്... എന്നാല്‍ 150 കടന്നതോടെ 64 പന്തില്‍ ഒരു ബൗണ്ടറി അടിച്ച് 12റണ്‍സ്ടുത്ത് അമ്പരിപ്പിച്ച ജോഷി സെക്കന്റ് സ്ലിപ്പില്‍ തോര്‍പ്പിന് പിടികൊടുത്ത് മുല്ലാലിയുടെ രണ്ടാം വിക്കറ്റായി.....പത്താമനായി വന്ന മാംമ്പ്രെ ബാറ്റിംഗും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച് ശ്രീനാഥിന് പിന്തുണ നല്‍കി.... ഇരുവരും ചേര്‍ന്ന് 200 കടത്തി.....203 ല്‍ എത്തിയപ്പോള്‍ 65 പന്തില്‍ നിന്ന് തന്റെ നാലാമത്തെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തീ ആക്കിയിരുന്ന ശ്രീനാഥ് 52 റണ്‍സെടുത്ത് പുറത്തായി.... കീപ്പറായ റസ്സലിന് ക്യാച്ച് നല്‍കി മുല്ലാലിയുടെ മൂന്നാം വിക്കറ്റായി.... ഒമ്പത് ബൗണ്ടറി......214 ല്‍ എത്തിയപ്പോള്‍ മാംമ്പ്രെ കോര്‍ക്കിന്റെ നാലാമത്തെ ഇരയായി... തോര്‍പ്പിന് ക്യാച്ച്....28(49) 4 ബൗണ്ടറി....പ്രസാദ് 0(18) പുറത്താവാതെ നിന്നു......കോര്‍ക്ക് (4-61), മുല്ലാലി( 3-60),ലൂയിസ്( 2-44), ഇറാനി( 1-22) പട്ടേല്‍(0-14)below par സ്കോര്‍ നേടിയ ഇന്ത്യയെ കാത്തിരുന്നത് കൂടുതല്‍ ദുഷ്കരമായ നിമിഷങ്ങളായിരുന്നു.... അതുമായി അടുത്ത ലക്കം..... (തുടരും)വായിക്കുക, പ്രോത്സാഹിപ്പിക്കുക
No comments: