Breaking

ഇന്ത്യയ്ക്ക് നഷ്ടമായത് അപൂര്‍വ്വ റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയ്ക്ക് ഒരു അപൂര്‍വ്വ റെക്കോര്‍ഡും നഷ്ടമായി. തോല്‍വി അറിയാതെ തുടര്‍ച്ചയായി ഏറ്റവും അധികം പരമ്പര സ്വന്തമാക്കിയ ടീം എന്ന റെക്കോര്‍ഡ് ആണ് ടീം ഇന്ത്യയ്ക്ക് നഷ്ടമായത്.തുടര്‍ച്ചയായ ഒമ്പതാം പരമ്പര വിജയമെന്ന ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡിന് ഒപ്പമായിരുന്നു ഇന്ത്യ. 2014-15 സീസണില്‍ ഓസ്ട്രേലിയയോട് തോറ്റ ശേഷം ഇതാദ്യമായാണ് കോലിയുടെ കീഴില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.കോഹ്ലി നായകനായ ശേഷം തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യ തോല്‍ക്കുന്നതും ഇതാദ്യമാണ്.അതേസമയം തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റ് പരമ്പര ജയിക്കുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് റിക്കി പോണ്ടിംഗിനൊപ്പം കോഹ്ലി പങ്കിടും. ആ റെക്കോര്‍ഡ് ഒറ്റയ്ക്ക സ്വന്തമാക്കാനുളള അവസരമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയോടെ കോഹ്ലിയ്ക്ക് നഷ്ടമായത്.കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയോടെ 72 റണ്‍സിന് തോറ്റ ഇന്ത്യ സെഞ്ചൂറിയനില്‍ 135 റണ്‍സിനും തോല്‍വി സമ്മതിക്കുകയായിരുന്നു.

No comments:

Powered by Blogger.