Breaking

താരങ്ങളെ നിലനിര്‍ത്തല്‍; ചരിത്ര തീരുമാനവുമായി രാജസ്ഥാന്‍ റോയല്‍സ്


രണ്ടുവര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്ലില്‍ തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സ്‌ താരങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ആരാധകരുടെ ഉപദേശം തേടുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു ഐ പി എല്‍ ടീം ഇത്തരത്തില്‍ താരങ്ങളെ തിരിച്ചെടുക്കുന്നതിന് വേണ്ടി വോട്ടെടുപ്പ് നടത്തുന്നത്.
ട്വിറ്ററിലൂടെ താരങ്ങളുടെ പേരും വിവരങ്ങളും പുറത്ത് വിട്ട് അവരെ നിലനിര്‍ത്തണോ വേണ്ടയോ എന്നാണ് റോയല്‍സ് തങ്ങളുടെ ആരാധകരോട് ചോദിക്കുന്നത്. ആരാധകര്‍ക്ക് അതിന് താഴെയായി അഭിപ്രായം രേഖപ്പെടുത്താം. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ജെയിംസ് ഫോക്‌നര്‍, ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യ രഹാനെ, രജത് ഭാട്ടിയ, ദവാല്‍ കുല്‍ക്കര്‍ണി എന്നിവരുടെ പേരുകളാണ് ടീം പുറത്ത് വിട്ടിട്ടുള്ളത്. ഇതില്‍ സ്റ്റീവ് സ്മിത്തിനെയും രഹാനെയെയും ഫോക്‌നറെയും നിലനിര്‍ത്താനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.ഓസ്‌ട്രേലിയയുടെ നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്തിന് വേണ്ടിയാണ് കൂടുതല്‍ ആരാധകര്‍ രംഗത്തുള്ളത്. സ്മിത്തിനെ നിലനിര്‍ത്താനുള്ള വോട്ടെടുപ്പില്‍ 85 ശതമാനം പേരും സ്മിത്തിനെ പിന്തുണക്കുകയാണ്. അടുത്ത മാസം 27, 28 തിയ്യതികളില്‍ ബെംഗളുരുവിലാണ് ഐ പി എല്‍ താരലേലം നടക്കുന്നത്. അതിന് മുന്നോടിയായി ജനുവരി നാലുവരെയാണ് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സമയം നല്‍കിയിട്ടുള്ളത്.

No comments:

Powered by Blogger.