സോറി രാഹുല്‍...
സോറി രാഹുല്‍, ഇത് ഇന്ത്യന്‍ ടീമാണ്..ഒന്നാം ടി20 യില്‍ 48 പന്തില്‍ 61 റണ്‍സ് ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയെങ്കിലും പല കാരണങ്ങള്‍ കൊണ്ടും താങ്കള്‍ അംഗീകരിക്കപ്പെട്ടില്ല. രണ്ടാം ടി20 യില്‍ 49 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയത് അഞ്ച് ബൗണ്ടറികളുടെയും 8 സിക്സറിന്റെയും സഹായത്തോടെയാണ്. ടി20 യുടെ കണക്ക് നോക്കിയാല്‍ 181 സ്ട്രൈക്ക് റേറ്റ് മികച്ചത് തന്നെയാണ്. എന്നാല്‍ അവിടെയും രോഹിതിന്റെ മിന്നല്‍ വേഗത്തില്‍ നേടിയ സെഞ്ച്വറിക്കിടയില്‍ താങ്കള്‍ രണ്ടാമതായി.പ്രശ്നം ഇതൊന്നുമല്ല. ടെസ്റ്റില്‍ അവസാന 10 ഇന്നിംഗ്സില്‍ 8 ഫിഫ്റ്റി നേടിയിട്ടും ഇന്നും ടീമില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ മുരളി വിജയിനോ ധവാനോ പരിക്ക് വരേണ്ട അവസ്ഥയാണ്. ടി20 യുടെ കാര്യവും വ്യത്യസ്തമല്ല. ആകെ 11 കളിയാണ് കളിച്ചതെങ്കിലും ആവറേജിന്റെ കാര്യത്തില്‍ ക്യാപ്റ്റന്‍ കൊഹ്ലിയേക്കാള്‍ മികച്ചതാണ്. ടി-ട്വന്റിയില്‍ 50 ന് മുകളില്‍ ആവറേജുള്ള കളിക്കാര്‍ കൊഹ്ലിയും രാഹുലും മാത്രമാണുള്ളത്. ആവറേജിന്റെ കാര്യത്തില്‍ ഇന്ത്യക്കാരില്‍ മൂന്നാമതുള്ള ധോണിയുടേത് 36 എന്നത് തന്നെ ഇവര്‍ തമ്മിലുള്ള വ്യത്യാസം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇതൊക്കെയാണെങ്കിലും കൊഹ്ലിയും ധവാനും ടീമിലേക്ക് തിരിച്ച് വരുമ്പോള്‍ സ്വാഭാവികമായും അന്തിമഇലവനില്‍ നിന്നും സ്ഥാനം നഷ്ടപ്പെടുന്നവരില്‍ ഒരാള്‍ താങ്കളായിരിക്കും എന്ന സത്യാവസ്ഥ ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പരിശീലിച്ച് കഴിഞ്ഞിരിക്കുന്നു. കാരണം തുടര്‍ച്ചയായ അഞ്ച് ഫിഫ്റ്റി നേടിയിട്ടും ഏകദിനടീമില്‍ സ്ഥാനം ലഭിക്കാതെ ഇപ്പോഴും പുറത്തിരിക്കുന്ന രഹാനെയെ ഞങ്ങള്‍ ഇപ്പോഴും കണ്ട് കൊണ്ടിരിക്കുകയാണല്ലോ..
🔷
No comments: