Breaking

ഇന്ത്യ-സൌത്ത് ആഫ്രിക്ക ഒന്നാം ടെസ്റ്റ്‌ നെ കുറിച്ചുള്ള ഒരു കിടിലന്‍ റിവ്യൂ ;

എഴുതിയത് -അരുൺ ഗോപൻ  ഈ ഒരു മത്സരത്തോടെ ടെസ്റ്റ്‌ മാച്ചുകൾ അവസാനിക്കുന്നില്ല പക്ഷെ ഇവിടെ ഒരു വിളിയുണ്ട് ടീം ഇന്ത്യക്ക് അടുത്ത 15 മാസത്തിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് എന്നിവിടങ്ങളിലായി 15 ടെസ്റ്റുകൾ കളിക്കാൻ പോകുന്ന ടീമിന്.. ഉപഭൂഖണ്ഡത്തിലെ ക്യാരി ആവാത്ത റൺ മലകൾ പിറക്കുന്ന പിച്ചുകൾ അല്ല എവിടെയും കാത്തിരിക്കുന്നത് തുടർച്ചയായി ഓഫ് സ്റ്റമ്പിൽ നിന്നും നാലാം സ്റ്റമ്പിലേക്കോ അതിനു പുറത്തേക്കോ തുടർച്ചയായി സ്വിങ് ചെയ്യുന്ന ഡെലിവെറികൾ തുടർച്ചയായി എറിയാൻ കഴിയുന്ന ബൗളർ മാരുള്ള ഈ ടീമുകൾക് അത്തരം പിച്ചുകളിൽ ഭയന്ന് കളിക്കുന്ന ടിപ്പിക്കൽ സബ്‌കോണ്ടിനെറ് ബാറ്സ്‌മെൻ ആയി മാറുകയാണെങ്കിൽ നിങ്ങൾ ഇപ്പോഴുള്ള ഒന്നാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്കുള്ള യാത്ര അതി വിദൂരമല്ല.സ്ലിപ്പിൽ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്തപ്പോൾ കമെന്ററി ബോക്സിൽ നിന്നും വന്ന ഒരു കമന്റ് ഉണ്ട്. ഇന്ത്യൻ സ്ലിപ് ഫിൽഡേഴ്സിന് ഇത് ക്യാച്ച് ചെയ്യാനാകില്ല കാരണം അവർത്തരം പിച്ചുകളിൽ കളിക്കുന്നില്ല എന്ന് സ്ലിപ് ഫീൽഡർമാർക്ക് മാത്രമല്ല മുന്നിര ബാറ്സ്‌മെനിന്നും കൂടിയുള്ള കാൾ ആണ് അത്.. റീഡ് ദി ബോൾ ആൻഡ് പ്ലേയ്... ലീവ് ദി ബോൾ വിച്ച് ഈസ് നോട്ട് ടു ദി സ്റ്റംപ്സ്.ഇന്ത്യൻ പേസ് നിര മികച്ച രീതിയിൽ ബൗൾ ചെയ്തു. അവർക്കു ചെയ്യാൻ പറ്റുന്നതിലധികം. ആദ്യ ഇന്നിങ്സിൽ വഴങ്ങിയ 77 റൺസ് ലീഡ് അതെത്ര വലുതായിരുന്നു എന്ന് രണ്ടാം ഇന്നിങ്സിൽ നന്നായി മനസ്സിലാക്കിയിയിട്ടുണ്ട് ടീം ഇന്ത്യ..എന്തൊരു തുടക്കമായിരുന്നു ഡ്രീം സ്റ്റാർട്ട് ടു എ ബിഗ് ടൂർണമെന്റ്. 12/3.. സൗത്ത് ആഫ്രിക്ക വിരണ്ടിരുന്നു... എല്ലാം മാറിയത് അല്ല മാറ്റിയത് അവരുടെ ഇന്നിംഗ്സ് ആണ് ABD ആൻഡ് FAF..റിയൽ കൌണ്ടർ അറ്റാക്ക്... അവിടെ മുതൽ ഇന്ത്യ കളി കൈവിട്ടു തുടങ്ങി. ചെറുതെങ്കിലും ഡീകോക്കിന്റെയും മഹാരാജിന്റെയും ഇന്നിങ്‌സുകൾ വളരെയധികം പ്രോടീസിനെ സഹായിച്ചു അല്ല ആ ഇന്നിങ്‌സുകൾ ആണ് ജയിപ്പിച്ചത്.. 200 ഇൽ താഴെ നിൽക്കുമായിരുന്നു ഇല്ലെങ്കിൽ. ഭുവി ആൻഡ് ഷമി അവറാഖോഷിക്കുകയായിരുന്നു ഫാസ്റ്റ് ബൗളേഴ്‌സിന്റെ പറുദീസാ.. ബുമ്രയ്ക്കു പകരം ഉമേഷ്‌ ആയിരുന്നു എങ്കിൽ കുറച്ചുകൂടെ ബലവത്തായേനെ അറ്റാക്ക്. അയാൾക്ക്‌ കോൺസിസ്റ്റന്റായി ലൈൻ കീപ് ചെയ്യാൻ കഴിഞ്ഞേനെ. debut പ്രോബ്ലെംസ് ബുമ്രയ്ക്ക് ഉണ്ടായിരുന്നുഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിൽ നൈറ്റ്‌ വാച്മാന് പകരം ബാറ്റ്സ്മാൻ വരുന്നതൊക്കെ അഗ്ഗ്രസിവ് എന്നോ പോസിറ്റീവ് ക്രിക്കറ്റ്‌ എന്നോ വിളിക്കാം പക്ഷെ ബൗളിങ്ങിനെ വല്ലാതെ സഹായിക്കുന്ന പിച്ചിൽ അത് വലിയ മണ്ടത്തരമാണ്.. വിരാടിന് പകരമെങ്കിലും ഭുവി ഇറങ്ങിയിരുന്നു എങ്കിൽ ആദ്യ ദിവസത്തെ ഒരു മെന്റൽ അപ്പർ ഹാൻഡ് പ്രൊറ്റീസിന് ഉണ്ടാകുമായിരുന്നില്ല. തുലച്ചു കളഞ്ഞ വിക്കറ്റുകൾ കണക്കു പറയും.രണ്ടാം ദിവസം ഹർദിക് പാണ്ട്യ ഡേ രണ്ടു ടീമിലെയും ബാറ്സ്‌മെൻ തകർന്ന പിച്ചിൽ അയാൾ ഒരു ഷോ നടത്തുകയായിരുന്നു റിയൽ ഹർദിക് ഷോ... മുൻനിരക്കാർ വഴിയറിയാതെ ഉഴറിയ മത്സരത്തിൽ അയാളുടെ അറ്റാക്കിങ് മെന്റാലിറ്റി നൽകിയ ഗുണം. ഒരു പക്ഷെ അയാൾക്ക്‌ അതിനുള്ള ഫ്രീഡം ഉണ്ടായിരുന്നു മുനിൻറക്കാർക്കില്ലാത്ത ഫ്രീഡം എങ്കിലും ഇന്നത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ പേസ് ബൌളിംഗ് അറ്റാക്കിനെ അയാൾ ധീരമായി നേരിട്ടു. ഭുവി നൽകിയ പിന്തുണയും അതിധീരമെന്നല്ലാതെ പറയാതെ വയ്യ.നാലാം ദിനം 130 എന്ന ചെറിയ സ്‌കോറിൽ സൗത്താഫ്രിക്ക ഓൾ ഔട്ട് ആകുന്നു ഇന്ത്യൻ പേസ് അറ്റാക്ക് ഒരു ഇന്ത്യൻ ആരാധകനു നൽകുന്ന അതി മനോഹരമായ വിരുന്നു. 20 വിക്കെറ്റ് വീഴ്ത്താൻ ശേഷിയില്ലാത്തവരാണ് ഇന്ത്യൻ പേസർമാർ എന്ന് പറയുന്നവരോട് ഒരു മനോഹര മറുപടി ഒറ്റ സെഷനിൽ 63 റൺസിന്‌ 8 ആഫ്രിക്കൻ പുലികുട്ടികൾ കൂട്ടിൽ കയറി. പരുക്കേറ്റ കാലുമായി കളിക്കാനെത്തിയ സ്റ്റെയ്ൻ അഭിനധിക്കാതെ വയ്യ അയാളുടെ സ്പിരിറ്റ്‌... ആയുധം നഷ്ടപെട്ടവനെ പോലെ ആഞ്ഞടിക്കാൻ തീരുമാനിച്ച ABD. രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഒന്നുറപ്പിച്ചു റിസൾട്ട്‌ എന്തായാലും അത് നാലാം ദിവസം തന്നെ ഉണ്ടാവും.
പിന്നെ ഉണ്ടായത് മനോഹരമായ ഒരു കാഴ്ചയാണ് ഫാസ്റ്റ് ബൗളിങ്ങിനെ ആരാധിക്കുന്നവരെ വല്ലാതെ രോമാഞ്ചം നൽകുന്ന ബൌളിംഗ് അറ്റാക്ക്. കണ്ണടച്ചെറിഞ്ഞാലും അയാൾക്ക്‌ ലൈൻ തെറ്റില്ലെന്ന് തോന്നുന്നു ഫിലാൻഡർ വെർനോൻ ഫിലാൻഡർ ഷോ. ഇന്ത്യൻ ബാറ്സ്‌മെൻ ഡബിൾ മൈൻഡഡ്‌ ആണെന്ന് തോന്നി. അറ്റാക്ക് ചെയ്യണോ പ്രതിരോധിക്കണമോ എന്നറിയാത്ത അവസ്ഥ ഒരുതവണ ജീവൻ തിരിച്ചു കിട്ടിയിട്ടും വിജയ് മനസ്സിലാക്കിയിട്ടുണ്ടാകും ഇന്ത്യൻ പിച്ചുകൾ അല്ല സൗത്താഫ്രിക്കയിൽ എന്ന്... ക്ഷമയുടെ പര്യായം എന്നൊക്കെ വിളിപേരുള്ള പൂജാര അയാൾക്കും മൂവ്മെന്റുള്ള ബൗളിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വിരാട് രോഹിത് സഖ്യം ഒരു പ്രതീക്ഷ നൽകി. അവർക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നു ആ ബൗളിൽ വിരാടിന് ലൈൻ തെറ്റുന്നത് വരെ... ഡൌൺ ദി ലെഗ്സ്റ്റമ്പ് എന്ന് തോന്നിച്ചെങ്കിലും അതൊരു മികച്ച ഡെലിവറി ആയിരുന്നു.... ആ വിക്കെറ്റ് മൽസരം ഏതാണ്ട് അവസാനിച്ചു എന്ന് തോന്നിപ്പിച്ചു. മഹാരാജ ഒരു അവസരം കൂടി നൽകി രോഹിതിന് എന്നിട്ടും അയാളുടെ അലസമായ ആ എലിജന്റ് റിസ്റ് അയാൾക് വിനയായി. ഒരു ശല്യവും ചെയ്യാതെ പുറത്തു പോയ പോയ പന്തിനെ മാടി വിളിച്ചു സ്റ്റമ്പിലിട്ടു. സഹായിൽ സത്യത്തിൽ ആർക്കും പ്രതീക്ഷ ഉണ്ടായിരുന്നില്ല. റെക്കോർഡ് നേടിയ മത്സരത്തിലെ ബാറ്റിംഗ് കാർഡ് അയാൾ നോക്കാതിരിക്കുന്നതാകും നല്ലത്.... ഒരു തിരിച്ചുവരവുണ്ടായില്ലങ്കിലും പൊരുതാനുള്ള മനസ്സ് ടോപ് ഓർഡറിൽ ആർക്കുണ്ടാകാതിരുന്ന മനോഭാവം ഭുവിയും അസ്വിനും ഒരു ചെറിയ പ്രതീക്ഷയുടെ നുറുങ്ങുവെട്ടം നൽകിയെങ്കിലും അധികം ആയുസ്സുണ്ടായില്ല. പ്രതീക്ഷിച്ച അവസാന വിധി ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ 77 റൺസ് ടെസ്റ്റിന്റെ വിധി എഴുതി......
സംഭവിച്ച തെറ്റുകൾ തിരുത്തി സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്സ് ഗ്രൗണ്ടിൽ ടീം ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്നു ആശിക്കാം.

1 comment:

  1. How To Make Money With Online Casinos
    Online casino players will 메리트 카지노 find more and more 메리트카지노 online casino games. They can even claim to be a game master. They make money by betting 1 answer  ·  0 votes: More items•Pricing online casinos are the next logical งานออนไลน์ step in

    ReplyDelete

Powered by Blogger.