ഇന്ത്യയുടെ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം ..??
ചരിത്രത്തിലെ ഏറ്റവും മികുവുറ്റ ഫാസ്റ്റ് ബൗളിങ് ലൈനപ്പായാണ് നമ്മള്‍ സൗത്താഫ്രിക്കയിലേക്ക് പോയത്. ഒരിക്കല്‍ കൂട്ടാളികളില്ലാത്ത കപില്‍, പിന്നിടൊരിക്കല്‍ ശ്രീനാഥ് , സഹീര്‍ ഇങനെ പല കാലഘട്ടങളില്‍ ഒരോ പേരുകള്‍ നമുക്കുണ്ടായിരുന്നു. പക്ഷേ മികച്ച ലെവലിലുളള ഒരു കൂട്ടം ബൗളേഴ്സ് ടീമിലും അത്ര തന്നെ കഴിവുളളവര്‍ അവസരം കാത്തു നില്‍ക്കുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിട്ടില്ല. 90 കളില്‍ ബാറ്റിങ് എന്നത് പലപ്പോഴും സച്ചിനിലൊതുങിയിരുന്നു. എന്നാല്‍ രണ്ടായിരങളില്‍ സച്ചിന്‍ , ദ്രാവിഡ് , ലക്ഷമണ്‍ , സെവാഗ് , ഗാംഗുലി എന്നിങനെ ഒരു പാട് പേര്‍ ഉണ്ടായിരുന്നു , ദൗര്‍ബല്യങള്‍ ഉണ്ടെന്ന് കരുതുന്ന ഗാംഗുലി പോലും വിദേശങളില്‍ നല്ല പ്രകടനം നടത്തിയിരുന്നു. ദ്രാവിഡിന് ഉപഭൂഖണ്ടത്തെകാള്‍ ആവറേജ് വിദേശത്തായിരുന്നു. 2000 ങളുടെ തുടക്കത്തില്‍ ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ അയാള്‍ വിദേശ പര്യടനങള്‍ കൂടുതല്‍ നടത്താന്‍ ബിസിസിഎൈയില്‍ സമ്മര്‍ദ്ധം ചൊലുത്തിയിരുന്നു. ഒരുപക്ഷേ ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ അക്കാലത്ത് എല്ലാ പിച്ചിലും മികവ് തെളിയച്ചതതിനാലാകാം. പക്ഷേ ദ്രാവിഡ് , സച്ചിന്‍, ലക്ഷമണ്‍ പോലെ ടെക്നിക്കലി പൂര്‍ണ്ണരായ കളികാര്‍ അക്കാലത്ത് ഉണ്ടായിരുന്നു . പക്ഷേ ഫാസ് ബൗളിങില്‍ ഒരസാധ്യ ലൈനപ്പ് ഇല്ലാത്തത് തന്നെയാണ് അക്കാലത്ത് ഒരുപാട് വിജയങള്‍ അന്യം നിന്ന് പോയത്. എങ്കിലും രണ്ടായിരങളില്‍ ഇന്ത്യ വിദേശങളില്‍ തകര്‍ന്ന അവസരങള്‍ കുറവായിരുന്നു .തുടര്‍ച്ചയായ വിദേശ പരമ്പരകള്‍ പരാജയപെട്ടപ്പോഴാണ് ധോനിയില്‍ നിന്ന് കോഹ്ലി ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 2000 ങളില്‍ ഇന്ത്യന്‍ ബാറ്റിങിനെ നയിച്ച ബാറ്റസ്മാന്‍മാര്‍ കുടിയൊഴിഞ്ഞപ്പോളുണ്ടായ പ്രതിസന്ധിയുടെ ബാക്കിപത്രമായിരുന്നു ആ പരാജയങള്‍. ധോനി എന്ന ക്യാപ്റ്റന് ചെയാനാവുന്നത് എല്ലാം അയാള്‍ ചെയ്തു. പക്ഷേ അയാള്‍ക്കന്നുണ്ടായ വിഭവങളുടെ ശേക്ഷി അത്ര മാത്രമായിരുന്നു . അയാള്‍ ചെയ്ത ഏക തെറ്റ് ഒരു പരമ്പരക്കിടയില്‍ ക്യാപ്റ്റന്‍സി വച്ചൊഴിഞ്ഞതാണ്.
തുടര്‍ന്ന് കോഹ്ലി ക്യാപ്റ്റന്‍സി ഏറ്റെടുത്തു. എന്നാല്‍ 4 വര്‍ക്ഷത്തിനിടക്ക് ഇന്ത്യ ഉപഭൂഖണ്ടത്തിനപ്പുറത്ത് കളിച്ചത് തകര്‍ന്നു പോയ വിന്‍ഡീസില്‍ മാത്രമാണ് . ചരിത്രപരമായി പേസ് ബൗളിങിനെ സഹായിച്ചിരുന്നെങ്കിലും ഇന്നു വിന്‍ഡീസിലെ ഉപഭൂഖണ്ടത്തിന് സമാനമായ പിച്ചുകളും ബംഗളാദേശിനേകാള്‍ മോശമായ ഫാസ്റ്റ് ബൗളിങുമാണ്. ഇക്കാലയളവില്‍ തുടര്‍ച്ചയായി ഇന്ത്യ ജയിച്ചു കൊണ്ടിരുന്നു. തന്‍െറ 33 ടെസ്റ്റുകളില്‍ 20 തും അയാള്‍ക്ക് ജയിക്കാനായി. എന്നാല്‍ അവയെല്ലാം ബാറ്റിങിനെ അതിരറ്റ് സഹായിക്കുന്ന പിച്ചുകളില്‍ ആയിരുന്നു . പന്തിനെ തഴുകി വിടുന്നതില്‍ അതി സുന്ദരന്‍മാരായ ഇന്ത്യകാര്‍ കൂറ്റന്‍ സ്കോറുകള്‍ നേടി കൊണ്ടിരുന്നു. അതിനാല്‍ അവരില്‍ പലരും ചരിത്രത്തിലെ മികവുറ്റവരായി വിലയിരുത്തപെട്ടു. പണ്ട് പല ക്രിക്കറ്റ് നിരീക്ഷകരും എഴുതാറുണ്ട് ഇംഗളണ്ടില്‍ വിജയിച്ചവന്‍ ലോകത്തിലെവിടെയും വിജയിക്കുമെന്ന്. കാരണം സ്വിങിനെ അതിരറ്റു തുണക്കുന്ന ഇംഗളീഷ് പിച്ചുകളില്‍ ടെക്നിക്കിന് വലിയ പങ്കുണ്ട്. ഒരിക്കല്‍ സ്പിന്‍ ചതികുഴികളൊരുക്കിയ വിക്കറ്റുകള്‍ പോലും മറന്ന വിക്കറ്റുകളിലെ നേട്ടങള്‍ നമ്മള്‍ ആഘോഷിച്ചു. കോഹ്ലി പോലും ടെക്നിക്കലി പൂര്‍ണ്ണനല്ലെന്ന് സമ്മതിക്കാന്‍ നമ്മള്‍ തയാറായില്ല. അയാളടിച്ച ഡബിള്‍ സെഞ്ചറികളില്‍ നമ്മള്‍ അര്‍മ്മാദിച്ചു. ക്ഷമ കൊണ്ട് ചരിത്രം സ്രഷ്ടിച്ചതിനാല്‍ പൂജാര ടെക്നിക്കലി ദ്രാവിഡിനെപ്പമെന്ന് നമ്മള്‍ വാദിച്ചു. പക്ഷേ കളികളത്തിലെ പ്രകടനങള്‍ സൂഷ്മമായി നിരീക്ഷിക്കാന്‍ നമ്മള്‍ തയാറായില്ല. നമുക്കായവര്‍ സെഞ്ചറികളും ഡബിള്‍ സെഞ്ചറികളും നല്‍കുന്നുണ്ടല്ലോ. ടെക്നിക്കലി മികവുറ്റവരായ രഹാനയും രാഹുലും അവരെ പോലെ പ്രികീര്ത്തിക്കപെട്ടതുമില ്ല. പക്ഷേ ഇതിനൊരു മറുപുറവുമുണ്ട്. കിടയറ്റ ഒരുപാട് ബൗളേഴ്സ് ചത്ത പിച്ചുകളുടെ സംഭാവനയാണ്. തങള്‍ക്ക് കിട്ടിയ സാഹചര്യങളില്‍ നിന്നവര്‍ക്ക് വിക്കറ്റുകള്‍ നേടണമായിരുന്നു . അത് അവരെ മികച്ച ബൗളര്‍മാരാക്കി മാറ്റി
സൗത്താഫ്രിക്കയില്‍ അവര്‍ കടുത്ത ഫാസ്റ്റ് ബൗളിങ് ട്രാക്കുകളുണ്ടാക്കുമെന്നുറ പ്പായിരുന്നു. അതിനാല്‍ തന്നെ രണ്ട് പരിശീലനമത്സരങള്‍ ഇന്ത്യക്ക് ആവശ്യമായിരുന്നു. എന്നാല്‍ യാതൊരാവശ്യവുമില്ലാത്തൊരു ശ്രീലങ്കന്‍ പര്യടനത്തിനാണ് ബിസിസിഎൈ ശ്രമിച്ചത്. കാരണം പണം മാത്രമായിരുന്നു ബോര്‍ഡിന്‍െറ ലക്ഷ്യം. കാലങളായി ഉപഭൂഖണ്ടത്തില്‍ മാത്രം കളിച്ചവരെ ഒറ്റ ദിവസം കൊണ്ട് കൊലകളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. സാഹചര്യങള്ക്കനുസരിച്ചൊരു ങ്ങുവാന്‍ അവര്‍ക്കവസരം ലഭിച്ചില്ല. വിജയിച്ചു വരുന്ന ടീമില്‍ മാറ്റം വരുത്തി രാഹുലിനെ പോലുളളവരെ കളിപ്പിക്കാന്‍ മാനേജ്മെന്‍റിന് ധൈര്യമുണ്ടായില്ല. കാരണം ഗ്ളോറി ഹണ്ടേഴ്സ് ആയ കാണികള്‍ അത്തരമൊരു പരീക്ഷണത്തിന്‍െറ പരാജയത്തെ വിമര്‍ശനങളുടെ ശരമഴ കൊണ്ട് മാത്രമേ നേരിടുമായിരുന്നുളളു. ആദ്യ ടെസ്റ്റ് തോറ്റു. പക്ഷേ ഇനിയും തിരിച്ച് വരാം. പക്ഷേ ഒന്നുറപ്പ് പറയാം. പൂജാര ഒരിക്കലും ദ്രാവിഡ് അല്ല. രോഹിത് ലക്ഷമണനും. കോഹ്ലി പോലും സച്ചിനാകുന്നില്ല. 18 ആം വയസ്സില്‍ ബാറ്റസ്മാന്‍മാരുടെ ശവപറമ്പായിരുന്ന പെര്‍ത്തില്‍ ഒറ്റക്ക് പൊരുതി സെഞ്ചറി നേടിയ സച്ചിന്‍ അദ്ഭുതമാകുന്നതതു കൊണ്ടാണ്.
തുടര്‍ന്ന് കോഹ്ലി ക്യാപ്റ്റന്‍സി ഏറ്റെടുത്തു. എന്നാല്‍ 4 വര്‍ക്ഷത്തിനിടക്ക് ഇന്ത്യ ഉപഭൂഖണ്ടത്തിനപ്പുറത്ത് കളിച്ചത് തകര്‍ന്നു പോയ വിന്‍ഡീസില്‍ മാത്രമാണ് . ചരിത്രപരമായി പേസ് ബൗളിങിനെ സഹായിച്ചിരുന്നെങ്കിലും ഇന്നു വിന്‍ഡീസിലെ ഉപഭൂഖണ്ടത്തിന് സമാനമായ പിച്ചുകളും ബംഗളാദേശിനേകാള്‍ മോശമായ ഫാസ്റ്റ് ബൗളിങുമാണ്. ഇക്കാലയളവില്‍ തുടര്‍ച്ചയായി ഇന്ത്യ ജയിച്ചു കൊണ്ടിരുന്നു. തന്‍െറ 33 ടെസ്റ്റുകളില്‍ 20 തും അയാള്‍ക്ക് ജയിക്കാനായി. എന്നാല്‍ അവയെല്ലാം ബാറ്റിങിനെ അതിരറ്റ് സഹായിക്കുന്ന പിച്ചുകളില്‍ ആയിരുന്നു . പന്തിനെ തഴുകി വിടുന്നതില്‍ അതി സുന്ദരന്‍മാരായ ഇന്ത്യകാര്‍ കൂറ്റന്‍ സ്കോറുകള്‍ നേടി കൊണ്ടിരുന്നു. അതിനാല്‍ അവരില്‍ പലരും ചരിത്രത്തിലെ മികവുറ്റവരായി വിലയിരുത്തപെട്ടു. പണ്ട് പല ക്രിക്കറ്റ് നിരീക്ഷകരും എഴുതാറുണ്ട് ഇംഗളണ്ടില്‍ വിജയിച്ചവന്‍ ലോകത്തിലെവിടെയും വിജയിക്കുമെന്ന്. കാരണം സ്വിങിനെ അതിരറ്റു തുണക്കുന്ന ഇംഗളീഷ് പിച്ചുകളില്‍ ടെക്നിക്കിന് വലിയ പങ്കുണ്ട്. ഒരിക്കല്‍ സ്പിന്‍ ചതികുഴികളൊരുക്കിയ വിക്കറ്റുകള്‍ പോലും മറന്ന വിക്കറ്റുകളിലെ നേട്ടങള്‍ നമ്മള്‍ ആഘോഷിച്ചു. കോഹ്ലി പോലും ടെക്നിക്കലി പൂര്‍ണ്ണനല്ലെന്ന് സമ്മതിക്കാന്‍ നമ്മള്‍ തയാറായില്ല. അയാളടിച്ച ഡബിള്‍ സെഞ്ചറികളില്‍ നമ്മള്‍ അര്‍മ്മാദിച്ചു. ക്ഷമ കൊണ്ട് ചരിത്രം സ്രഷ്ടിച്ചതിനാല്‍ പൂജാര ടെക്നിക്കലി ദ്രാവിഡിനെപ്പമെന്ന് നമ്മള്‍ വാദിച്ചു. പക്ഷേ കളികളത്തിലെ പ്രകടനങള്‍ സൂഷ്മമായി നിരീക്ഷിക്കാന്‍ നമ്മള്‍ തയാറായില്ല. നമുക്കായവര്‍ സെഞ്ചറികളും ഡബിള്‍ സെഞ്ചറികളും നല്‍കുന്നുണ്ടല്ലോ. ടെക്നിക്കലി മികവുറ്റവരായ രഹാനയും രാഹുലും അവരെ പോലെ പ്രികീര്ത്തിക്കപെട്ടതുമില
സൗത്താഫ്രിക്കയില്‍ അവര്‍ കടുത്ത ഫാസ്റ്റ് ബൗളിങ് ട്രാക്കുകളുണ്ടാക്കുമെന്നുറ
No comments: