ക്രിക്കറ്റ് ലോകം കണ്ട ഏറ്റുവുംമികച്ച വിക്കറ്റ് കീപ്പര്‍.
ആദം ഗിൽക്രിസ്റ്റ് വരവിന് മുൻപ് വിക്കറ്റ് കീപ്പറുകൾ ആറോ ഏഴോ എട്ടോസ്ഥാനങ്ങളിൽ വന്നു ബാറ്റ് ചെയ്യുന്നവരായിരുന്നു പരമ്പരാഗതമായി അനുവർത്തിക്കുന്ന ഒരു കിഴ്‌വഴക്കം. ബാറ്റിംഗ് പോരാട്ടത്തിന് താത്പര്യം കുറഞ്ഞ കൂട്ടരായിരുന്നു എന്നാൽ ഗിൽക്രിസ്റ് വിക്കറ്റ് കീപ്പറുമാരുടെ മുഖഛായ തന്നെ മാറ്റി എഴുതി.ഓസ്‌ടേലിയുടെ സ്റ്റംബിനു പിന്നിലെ ഇതിഹാസമായ ഇയാള്‍ ഹീലിക്കു പകരം ടെസ്റ്റ് ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് വരുന്നതിൽ ആദ്യമൊക്കെ കുറച്ചു അസംതൃപ്തിയുണ്ടായിഎങ്കിലും അരങ്ങേറ്റത്തിലെ 81 റൺസും പാക്കിസ്ഥാനെതിരെ ഹോബർട്ടിൽ നേടിയ ത്രില്ലിംഗിയും കളി ജയിക്കാൻ അത്യാവിശ്യമായിരുന്ന 149 റൺസ് നേട്ടമൊക്കെ എല്ലാരേയും ഗിൽക്രിസ്റ്നോട് അടുപ്പിച്ചു.അദ്ദേഹം നേടിയ റൺസിൽ ആയിരുന്നില്ല കാര്യം അവ നേടിയ രീതിയായിരുന്നു ശ്രദ്ധേയനാക്കിയത്.ഏകദിന ക്രിക്കറ്റിലെ ഓപ്പണിങ് സ്ഥാനവും ടെസ്റ്റിലെ 7 മാം നമ്പർ സ്ഥാനവും ഒരേ രീതിയിൽ ആയിരുന്നു കൈകാര്യം ചെയ്തത് എത്രയും റൺസ് എത്രയും വേഗത്തിൽ സ്കോർ ചെയ്തവർ വളരെ കുറവാണെന്നുതന്നെ പറയാംടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സുകൾ അടിച്ച ആദ്യ ക്രിക്കറ്റ് കളിക്കാരനും ഓസ്ട്രേലിയക്കു വേണ്ടി മൂന്ന് പ്രാവിശ്യം ലോകകപ്പ് ജേതാവും കൂടെയാണ് ഗില്ലി എന്ന് അറിയപ്പെട്ടിരുന്ന ആദം ക്രെയ്ഗ് ഗിൽക്രിസ്റ്റ് 2007 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്എതിരെ 104 പന്തുകളിൽ നിന്ന് 149 റൺസ് നേടിയത് ഫൈനലിലെ ഒരു ബാറ്സ്മാൻറെ ഉയർന്ന സ്കോർ ആണ്.ഇതിനെല്ലാമുപരി ഗില്ലിയുടെ സ്വഭാവം, ക്രിക്കറ്റിന്‌ടുള്ള കാഴ്ച പാട് രാജ്യത്തും രാജ്യത്തിന് പുറത്തും ഒരുപാട് ആരാധകരെ സമ്മാനിച്ചു യുവനിരയുടെ ഹീറോ ആണ് ഗില്ലിഔട്ട് ആണെന്ന് മനസിലായാൽ പിന്നെ അമ്പയറിന്റെ വിധിക്കു കാത്തു നിൽക്കാതെ അദ്ദേഹം ഒരു ചിരിയുമായി ഡ്രസിങ് റൂമിലേക്ക് നടക്കും .. ആ ചിരിയാണ് പല ദുർഘടകട്ടങ്ങളും തരണം ചെയ്യാൻ സഹായിക്കുന്നതുമെന്ന് തോന്നിപോകും.ഗിൽക്രിസ്റ്റിന് മുൻപ് ഒരു ബാറ്റിംഗ് കീപ്പർ ഒരു ആഡംബരം ആയിരുന്നു – അദ്ദേഹത്തിനു ശേഷം അത് അനിവാര്യമായി… പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറിന്റെ പുറംചട്ട വലിച്ചു കീറി എന്നന്നേക്കുമായി.
No comments: