ഐ സി സി അവാര്‍ഡുകള്‍ തൂത്ത് വാരി വിരാട് കോഹ്ലി.
2017ലെ ഐ സി സി ക്രിക്കറ്റ് അവാര്‍ഡുകള്‍ തൂത്ത് വാരി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 2017 ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി കോഹ്ലി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരവും വിരാട് കോഹ്ലിയാണ്.ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം. ഇംഗ്ലണ്ടിനെതിരെ 25 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദര്‍ ചാഹല്‍ നടത്തിയ പ്രകടനമാണ് കഴിഞ്ഞ വര്‍ഷത്തെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സായി തെരഞ്ഞെടുക്കപ്പെട്ടത്. ഐ സി സിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമിലും ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ്. ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലിടം പിടിച്ചത്. ഇന്ത്യയില്‍ നിന്ന് തന്നെയാണ് ഏറ്റവുമധികം താരങ്ങള്‍ ടീമിലുള്ളതും.ടെസ്റ്റ് ടീമില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും രവിചന്ദ്ര അശ്വിനും ഇടംപിടിച്ചിട്ടുണ്ട്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് നേടിയത് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ആന്യ ഷ്രുബ്‌സോളാണ്. അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.ഐ സി സിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമിലും ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ്. ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലിടം പിടിച്ചത്. ഇന്ത്യയില്‍ നിന്ന് തന്നെയാണ് ഏറ്റവുമധികം താരങ്ങള്‍ ടീമിലുള്ളതും.ടെസ്റ്റ് ടീമില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും രവിചന്ദ്ര അശ്വിനും ഇടംപിടിച്ചിട്ടുണ്ട്.
No comments: