Breaking

ന്യൂ ഇയര്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സച്ചിന്‍ ചെലവഴിച്ചത് ഇങ്ങനെ..

തന്റെ ബാറ്റിങ്ങ് മികവുകൊണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 24 വര്‍ഷമാണ് കളിക്കളത്തില്‍ നിറഞ്ഞുനിന്നത്. ഇത്രയേറെ ആരാധകരുള്ള ഒരു ക്രിക്കറ്റ് താരം ലോകത്തില്‍ വേറെയില്ല. രണ്ട് പതിറ്റാണ്ടിലേറെയായി ബാറ്റുകൊണ്ടാണ് സച്ചിന്‍ ആരാധകരുടെ മനം നിറച്ചതെങ്കില്‍ ഇപ്പോള്‍ പുതിയ റോളില്‍ എത്തിയിരിക്കുകയാണ് ലിറ്റില്‍ മാസ്റ്റര്‍. ബാറ്റിങ് മാത്രമല്ല തനിക്ക് പാചകവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സച്ചിന്‍.ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സച്ചിന്‍ പാചകത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ആണ് ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുന്നത്. ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ബാര്‍ബക്യു ക്രിക്കറ്റില്‍ സച്ചിന്‍ കാണിച്ച അതേ സൂക്ഷ്മതയോടെയും ഏകാഗ്രതയോടെയുമാണ് സച്ചിന്‍ പാചകത്തിന്‍ ഏര്‍പ്പെടുന്നത്.ന്യൂ ഇയര്‍ രാത്രി സുഹൃത്തുക്കള്‍ക്ക് വേണ്ടി പാചകം ചെയ്യുകയെന്നത് സന്തോഷം തരുന്ന കാര്യമാണ്.  ഭക്ഷണം കഴിച്ചശേഷവും സുഹൃത്തുക്കള്‍ വിരലുകള്‍ നുണയുന്നത് കാണുക എന്നതില്‍ അതിലേറെ സന്തോഷം. ട്വീറ്ററില്‍ സച്ചിന്‍ കുറിച്ചു.നേരത്തെ അഗാര്‍ക്കറിനും യുവരാജിനുമൊപ്പെമുള്ള സച്ചിന്റെ ന്യൂ ഇയര്‍ സെല്‍ഫി വൈറല്‍ ആയിരുന്നു.ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സച്ചിന്‍ പാചകത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ആണ് ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുന്നത്. ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ബാര്‍ബക്യു ക്രിക്കറ്റില്‍ സച്ചിന്‍ കാണിച്ച അതേ സൂക്ഷ്മതയോടെയും ഏകാഗ്രതയോടെയുമാണ് സച്ചിന്‍ പാചകത്തിന്‍ ഏര്‍പ്പെടുന്നത്.

No comments:

Powered by Blogger.