കോടീശ്വരന്‍മാര്‍ക്കെന്താ ഡിസ്‌കൗണ്ട് സേലുള്ളടത്ത് കാര്യം ? വിരുഷ്കയെ ട്രോളി സോഷ്യല്‍മീഡിയ
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുംകൂടി ഏകദേശം 600 കോടി രൂപയ്ക്ക് മുകളില്‍ സ്വത്തുണ്ട്. ഇരുവരുടേയും വിവാഹം നടന്നത് ലോകത്തിലെതന്നെ ഏറ്റവും ചിലവേറിയ റിസോര്‍ട്ടുകളിലൊന്നായ ഇറ്റലിയിലെ ബോര്‍ഗോ ഫിനോഷ്യേറ്റിയിലാണ്. വിരാട് അനുഷ്‌കയെ അണിയിച്ച വിവാഹമോതിരത്തിന്റെ വില ഒരുകോടി.എന്നാലിപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച ഇതൊന്നുമല്ല. വിവാഹശേഷം നടക്കുന്ന ആദ്യ പരമ്പരയ്ക്കായി വിരാടിപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്. ഒപ്പം അനുഷ്‌ക്കയും ഉണ്ട്. രണ്ടാളും അവിടെ ഷോപ്പിങ്ങ് തിരക്കിലാണ്. എന്നാല്‍ വിരാട് പോസ്റ്റ് ചെയ്ത ചിത്രമാണ് ട്രോളന്‍മാര്ക്കിടയിലെ സംസാരവിഷയം. 50ശതമാനം വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്ത കേപ്ടൗണിലെ ഒരു കടയ്ക്ക് മുന്നിലാണ് താരദമ്പതികളെ ചത്രത്തില്‍ കാണാന്‍ കഴിയുന്നത്.ഡിസ്‌കൗണ്ടെന്ന് കേട്ടാല്‍ ഏത് കോടീശ്വരനും മനസ്സിളകുമെന്നാണ് ഇരുവരുടേയും ചിത്രത്തിന് പിന്നാലെയെത്തിയ കമന്റുകള്‍. മൂന്ന് ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ടി്-20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.ഇരുവരുടേയും വിവാഹം നടന്നത് ലോകത്തിലെതന്നെ ഏറ്റവും ചിലവേറിയ റിസോര്‍ട്ടുകളിലൊന്നായ ഇറ്റലിയിലെ ബോര്‍ഗോ ഫിനോഷ്യേറ്റിയിലാണ്. വിരാട് അനുഷ്‌കയെ അണിയിച്ച വിവാഹമോതിരത്തിന്റെ വില ഒരുകോടി.എന്നാലിപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച ഇതൊന്നുമല്ല.
No comments: