Breaking

രഞ്ജി ട്രോഫി വിദര്‍ഭയ്ക്ക്, ചരിത്രജയം ഡൽഹിയെ 9 വിക്കറ്റിന് കീഴടക്കി.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക ചരിത്ര ജയം. ഡല്‍ഹിയ്ക്കെതിരെ 9 വിക്കറ്റുകള്‍ക്കാണ് വിദര്ഭയുടെ ജയം. ഇതാദ്യമാണ് വിദര്‍ഭ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കുന്നത്. രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് വിദർഭ ഫൈനലിൽ എത്തുന്നത്.വിദർഭയുടെ ഒന്നാമിന്നിംഗ്‌സിലെ 252 റണ്‍സിന്റെ വന്പന്‍ ലീഡിന് മറുപടി നല്‍കാനിറങ്ങിയ ഡല്‍ഹിയുടെ ഇന്നിങ്സ് 282 ന് അവസാനിച്ചായിരുന്നു. 32 റണ്സ് വിജയ ലക്ഷ്യവുമായിറങ്ങിയ വിദര്‍ഭ ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായാസവിജയം സ്വന്തമാക്കുകയായിരുന്നു.ഹാട്രിക്ക് നേടിയ രജനീഷ് ഗുര്‍ബാനിയുടെ ബോളിങ് മികവിലാണ് കരുത്തരായ ഡല്‍ഹിയെ ഒന്നാം ഇന്നിങ്‌സില്‍ 295 റണ്‍സിന് വിദര്‍ഭ പുറത്താക്കിയത്. രഞ്ജി ട്രോഫി ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഗുര്‍ബാനി. 24.4 ഓവറില്‍ 59 റണ്‍സ് വഴങ്ങി ഗുര്‍ബാനി ആറു വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഡല്‍ഹിക്കുവേണ്ടി ഏകദിന ശൈലിയില്‍ ബാറ്റ് വീശിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 37 പന്തില്‍ നിന്നു ഏഴു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത ഗംഭീറിനെ പേസര്‍ രജ്നീഷ് ഗുര്‍ബാനി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.നേരത്തേ അക്ഷയ് വാഡ്ക്കറുടെ (133) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിദര്‍ഭയെ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്്. 282 പന്തുകളില്‍ നിന്നും 16 ബൗണ്ടറികളും ഒരു സിക്സറുമടങ്ങിയതായിരുന്നു വാഡ്കറുടെ ഇന്നിങ്സ്. ആദിത്യ സര്‍വതെ (79), സിദ്ദേഷ് നെറാല്‍ (74), വസീം ജാഫര്‍ (78), ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ (67) എന്നിവരും വിദര്‍ഭയ്ക്കായി അര്‍ധസെഞ്ച്വറികള്‍ നേടി.

No comments:

Powered by Blogger.