ദാദ എന്ന വികാരം . പുതിയ പിള്ളേര്‍ വായിക്കാതെ പോവരുത്
ഇന്നത്തെ റെക്കോർഡ് പുസ്തകങ്ങളിൽ ദാദയുടെ പേര് അധികം കാണാൻ സാധ്യതയില്ല. പക്ഷെ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ഉയരങ്ങൾ കീഴടക്കുമ്പോൾ നാം കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്. കാരണം ഇന്ത്യൻ ക്രിക്കറ്റിന് ഗാംഗുലി നൽകിയ സംഭാവനകൾ റെക്കോർഡ്കൾക്ക് അതീതമാണ്.കോഴ വിവാദത്തിൽ പെട്ട് ഇന്ത്യൻ ക്രിക്കറ്റ് തകർന്ന് തരിപ്പണമായ 2000 കാലഘട്ടം.ഒരു രാജ്യത്തിന്റെ ചങ്കിടിപ്പായ ഒരു കായിക വിനോദം കോടിക്കണക്കിന് വരുന്ന ആരാധകരുടെ കണ്ണിൽ വിശ്വാസ്യത നഷ്ടപ്പെട്ട് നിൽക്കുന്ന സമയം. നഷ്ട്ടപ്പെട്ടു പോയ വിശ്വാസവും ആരാധകരെയും വീണ്ടെടുക്കേണ്ടത് ഇന്ത്യൻ ക്രിക്കറ്റിന് അനിവാര്യമായിരുന്നു.ആ സമയത്താണ് BCCI സൗരവ് ഗാംഗുലിയുടെ കയ്യിൽ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഏൽപ്പിക്കുന്നത്. ആത്മവിശ്വാസം ചോർന്നു പോയ കെട്ടുറപ്പില്ലാത്ത ഒരു ടീമിന്റെയും ആരാധകർ കൊഴിഞ്ഞുപോയി വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട ഒരു ഗെയിമിന്റെയും മുഴുവൻ ഉത്തരവാദിത്തം ഗാംഗുലി ഏറ്റെടുത്തു. വലിയ പ്രതിസന്ധികൾ ഉണ്ടാവുബോൾ യഥാർത്ഥ നായകന്മാർ പിറവിയെടുക്കും എന്ന ചൊല്ലിനെ ശരി വെക്കും വിധമായിരുന്നു പിന്നീട് ഗാംഗുലിയുടെ നായകത്വത്തിൽ ഇന്ത്യൻ ടീമിന്റെയും മുന്നേറ്റം.2000ൽ kENYAയിൽ നടന്ന ICC KNOCK OUT ടൂർണമെന്റിൽ കരുത്തരായ ഓസ്ട്രേലിയയെയും സൗത്ത് ആഫ്രിക്കയെയും കീഴടക്കി ഫൈനലിൽ എത്തി. ഫൈനലിൽ ന്യൂസിലണ്ടിനോട് തോറ്റെങ്കിലും ആ ഒരു ടൂർണമെന്റോടെ ഇന്ത്യൻ ക്രിക്കറ്റ് എല്ലാ അർത്ഥത്തിലുംപുനർജ്ജനിക്കകായിരുന്നു.പിന്നീട് ഇന്ത്യക്ക് വേൾഡ് കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സഹീർ ഖാൻ,യുവരാജ് സിംഗ് എന്നിവർ അരങ്ങേറ്റം കുറിച്ചത് ഈ ടൂർണമെന്റിലാണ്.തുടർന്ന് നടന്ന ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങൾ പൂർത്തിയാക്കി വന്ന ഓസ്ട്രേലിയക്കെതിരെ നേടിയ ടെസ്റ്റ് പരമ്പര വിജയം. ഇംഗ്ലണ്ട്ൽ നടന്ന നാറ്റ് വെസ്റ്റ് ടൂർണമെന്റ്ലെ ഐതിഹാസിക വിജയം,2003 വേൾഡ് കപ്പിൽ തുടക്കത്തിലേറ്റ തിരിച്ചടികൾ മറി കടന്ന് ഫൈനൽ വരെ എത്തിയത്,2004ൽ പാക്കിസ്ഥാനിൽ നേടിയ സമ്പൂർണ പരമ്പര നേട്ടവുമെല്ലാം ഗാംഗുലിയുടെ ക്യാപ്റ്റൻസിയുടെ നേട്ടങ്ങളാണ്
സച്ചിന്റെ വിക്കറ്റ് വീണാൽ ഇന്ത്യ തോറ്റു എന്ന അവസ്ഥ മാറി.ദ്രാവിഡ്, ലക്ഷ്മണൻ, സേവാഗ് എന്നിവർ ഇതിഹാസ ബാറ്റ്സ്മാൻമാർ ആയി മാറിയത് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ്.പ്രതിഭയുള്ള കളിക്കാരെ കണ്ടു പിടിച്ച് ടീമിൽ എത്തിക്കന്നതിൽ അദ്ദേഹം എല്ലാ അർത്ഥത്തിലും വിജയിച്ചു.സഹീർ, യുവരാജ്, കൈഫ്, ഹർഭജൻ,നെഹ്‌റ,ധോണി, റൈന,ഇർഫാൻ പത്താൻ തുടങ്ങിയ യുവതാരങ്ങൾടെ കഴിവ് തിരിച്ചറിഞ്ഞ് ഗാംഗുലി കൂടെ നിർത്തിയപ്പോൾ അലസമായ ഫീൽഡിങ്നും, മൂർച്ചയില്ലാത്ത ബൗളിങ്ങ്നും പഴികേട്ടിരുന്ന ടീം ഇന്ത്യ അടിമുടി മാറി
വിജയദാഹവും,ആക്രമാണോൽസകതയും വർധിച്ചപ്പോൾ
വമ്പൻ ടീമുകൾക്കെതിരെ വലിയ വിജയങ്ങൾ ഇന്ത്യയെ തേടിയെത്തി.ക്രിക്കറ്റിൽ ഗാംഗുലി നടത്തിയ പല പരീക്ഷണങ്ങളും വിജയം കണ്ടു.ധോണിക്ക് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയപ്പോൾ ഇന്ത്യക്ക് കിട്ടിയത് ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ആയിരുന്നു.അത് പോലെ ബൗളർമാരായ അഗാർക്കറെയും,ഇർഫാൻ പത്താനെയും വെച്ച് നടത്തിയ ബാറ്റിംഗ് പരീക്ഷണങ്ങൾ പല ഘട്ടങ്ങളിലും ഇന്ത്യക്ക് ഗുണം ചെയ്തു.പിച്ചിന് പുറത്തോട്ട് ഇറങ്ങി സ്റ്റേഡിയത്തിന് പുറത്തേക്ക് പായിക്കുന്ന കൂറ്റൻ സിക്സറുകൾ,മുൻനിര ബൗളർമ്മാർ പരാജയപ്പെടുന്ന സന്ദർഭങ്ങളിൽ ബൗൾ ചെയ്യാനെത്തി വിക്കറ്റ് വീഴ്ത്തുന്ന മിന്നൽ പ്രകടനങ്ങൾ, സമ്മർദ്ദ ഘട്ടങ്ങളിൽ നഖം കടിക്കുന്നത് ,നാറ്റ് വെസ്റ്റ് ടൂർണമെന്റ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ

തോൽവിയുടെ വക്കിൽ നിന്ന് അവിശ്വസനീയ വിജയം നേടിയപ്പോൾ തന്റെ ടീമിനെ അപമാനിച്ച PHLlNTOFF നുള്ള മറുപടിയായി ഷർട്ടൂരി വീശി ലോർഡ്‌സിന്റെ ബാൽക്കണിയിൽ നെഞ്ചും വിരിച്ചുള്ള ആ നിപ്പുമെല്ലാം ഒരു ക്രിക്കറ്റ് പ്രേമിക്കും മറക്കാൻ കഴിയില്ല..ക്രിക്കറ്റിൽ ഇനിയുമൊരു ദാദാ യുഗത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുന്നു.ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആയി സൗരവ് ഗാംഗുലി എന്ന ആർക്ക് മുമ്പിലും കീഴടങ്ങാൻ തയ്യാറാവാത്ത പോരാളി വരും എന്ന് വിശ്വസിക്കാം.അന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയും എന്നതിൽ യാതൊരു സംശയവും ഇല്ല.
No comments: