രജനീകാന്ത് നിരക്ഷരന്‍, അഴിമതിക്കെതിരെ പോരാടാനുള്ള അറിവില്ല- പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി.
നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രജനീകാന്ത് രാഷ്ട്രീയക്കാര്യത്തില്‍ നിരക്ഷരനാണെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം മാധ്യമങ്ങളുടെ ആഘോഷം മാത്രമാണെന്നും സ്വാമി കുറ്റപ്പെടുത്തി. ഇത് തമാശയായാണ് തനിക്ക് തോന്നുന്നതെന്നും സ്വാമി പരിഹസിച്ചു. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പല ബിജെപി നേതാക്കളും സ്വാഗതം ചെയ്ത സാഹചര്യത്തിലാണ് സുബ്രമണ്യം സ്വാമിയുടെ പ്രസ്താവന.രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു. ഒരു സിനിമാ താരത്തിന് അഴിമതിയെ നീക്കം ചെയ്യാനാകുമോ, നിരക്ഷരനായ അയാള്‍ എങ്ങനെയാണ് നമ്മളെ പഠിപ്പിക്കുകയെന്നും സ്വാമി ചോദിച്ചു.രജനിക്ക് പ്രഗത്ഭരായ മീഡിയ മനേജര്‍മാരുണ്ടാകാം. പക്ഷേ രാഷ്ട്രീയം മീഡിയ വഴി മാത്രം ഉണ്ടാക്കുന്നതല്ല. രാഷ്ട്രീയം രജനീകാന്തിന് പറ്റിയ പണിയല്ലെന്നും അത് അദ്ദേഹത്തിന് ദോഷംചെയ്യുമെന്നും സുബ്രഹ്മണ്യം സ്വാമി കൂട്ടിച്ചേര്‍ത്തു.പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും ഇന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് രാഷ്ട്രീയക്കാര്‍ നമ്മെ കൊള്ളയടിക്കുകയാണെന്നും ഏറ്റവും അടിത്തട്ടില്‍ നിന്നു തന്നെ നാമിതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും പ്രഖ്യപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് രജനി പറഞ്ഞു.
No comments: