ഹര്‍ഷ ഭോഗ്ലെയുടെ ടി20 ടീമിൽ കോലിയും രോഹിതും ധോണിയുമില്ല! കാരണം ഇതാണ് .
പ്രമുഖ ക്രിക്കറ്റ് കമന്‍റേറ്റർ ഹർഷ ഭോഗ്‍ലെയുടെ ട്വന്‍റി20 ടീം ഓഫ് ദ ഇയറിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമയും എം എസ് ധോണിയും ഇല്ല. ഇന്ത്യയിൽ നിന്ന് ഹർഷയുടെ ടീമിലെത്തിയത് രണ്ടു താരങ്ങൾ മാത്രം. പേസ് ബൗളർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയുമാണ് ടീമിൽ ഇടംപിടിച്ച താരങ്ങൾ. അഫ്ഗാനിസ്ഥാൻ സ്പിന്നർ റഷീദ് ഖാൻ ടീമിൽ ഇടംപിടിച്ചു. എവിൻ ലൂയിസ്, അലക്സ് ഹെയ്ൽസ്, എ ബി ഡിവിലിയേഴ്സ്, ജോസ് ബട്‍ലർ, ഡേവിഡ് മില്ലർ, കീറോൺ പൊള്ളാർഡ്, സുനിൽ നരൈൻ, മുഹമ്മദ് ആമിർ എന്നിവരാണ് ഹർഷയുടെ ടീമിലെ താരങ്ങള്‍. താൻ തിരഞ്ഞെടുത്ത ടീമിലുള്ളവര്‍ ഈ വര്‍ഷം ടി20യിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളതെന്നും, അവരെ ഒഴിവാക്കി കോലിയെയും മറ്റ് ഇന്ത്യൻ താരങ്ങളെയും ടീമിലെടുക്കാനാകില്ല. കോലിയെയും രോഹിതിനെയും പരിഗണിക്കേണ്ടത് ഓപ്പണറായോ വണ്‍ ഡൗണായോ ആണ്. എന്നാൽ ഈ സ്ഥാനങ്ങളിൽ ഇടംപിടിച്ച എവിൻ ലൂയിസ്, എലക്‌സ് ഹെയ്‌ൽസ്, എബി ഡിവില്ലിയേഴ്സ് എന്നിവരൊക്കെ ഈ വര്‍ഷം ഇവരേക്കാള്‍ മികച്ച പ്രകടനം നടത്തിയവരാണ്. എവിൻ ലൂയിസ് ഇന്ത്യയ്‌ക്കെതിരെ നേടിയ സെഞ്ച്വറി തന്നെ ഉദാഹരണമെന്നും ഭോഗ്ലെ വാദിക്കുന്നു. എന്നാൽ വര്‍ഷാവസാനമാണെങ്കിലും തകര്‍പ്പൻ പ്രകടനത്തിലൂടെ അതിവേഗ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്താത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഭോഗ്ലെയുടെ ടീം തെരഞ്ഞെടുപ്പ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇന്ത്യയുടെ പ്രമുഖ മുൻതാരം അഭിപ്രായപ്പെട്ടത്.
No comments: