പുതിയ പയ്യന്മാര്‍2 പോര ..2019 ലോകകപ്പിലും ധോണി കളിക്കുമെന്ന് സെലക്ടര്‍മാര്‍..
എംഎസ് ധോണി എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറാണെന്നും അദ്ദേഹത്തിന്‍റെ അടുത്തെങ്ങും എത്താന്‍ പ്രതിഭയുള്ള ഒരു കളിക്കാരനും തല്‍ക്കാലം ഇവിടെയില്ലെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ്. 2019 ലോകപ്പിലും ധോണി ഇന്ത്യന്‍ ആക്രമണത്തിന്‍റെ അമരത്തുണ്ടാകുമെന്നും പ്രസാദ് വ്യക്തമാക്കി. ധോണിക്ക് പകരക്കാരായി പലരെയും പരീക്ഷിച്ചെങ്കിലും ഒരാളും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ഇതാണ് ധോണിക്ക് പകരക്കാരനെ തല്‍ക്കാലം തേടുന്നത് നിര്‍ത്തിവെക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്. ധോണിക്കു പകരം ദിനേശ് കാർത്തിക്കിനെ പരീക്ഷിച്ചു നോക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതാരങ്ങള്‍ക്ക് ധോണിയുടെ മികവിന്‍റെ അടുത്തെത്താനുള്ള പ്രതിഭ പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസാദ് രംഗത്ത് വന്നിരിക്കുന്നത്. ധോണിക്കു പുറമെ ദിനേശ് കാർത്തിക്കാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർ. ശ്രീലങ്കന്‍ പരമ്പരയിലും മിന്നല്‍ സ്റ്റംപിങ്ങുകള്‍ കൊണ്ട് ധോണി ക്രിക്കറ്റ് പ്രേമികളെ വിസ്‍മയിപ്പിക്കുകയാണ്. പഴകുംതോറും വീര്യം കൂടുന്നതു പോലെയാണ് ധോണിയുടെ പ്രതിഭയെന്ന് ആരാധകര്‍ പറയുന്നു. ലങ്കക്കെതിരെ ധോണിയുടെ സ്റ്റംപിങ്ങുകളും ക്യാച്ചുകളും വിസ്‍മയിപ്പിക്കുകയാണെന്നും പ്രസാദ് പറഞ്ഞു.
No comments: