ക്രിക്കറ്റിനെ ഞെട്ടിച്ച രണ്ട് യോര്‍ക്കറുകള്‍
ക്രിക്കറ്റിനെ ഞെട്ടിച്ച രണ്ട് യോര്‍ക്കറുകള്‍ .. ഷോയിബ് അക്തര്‍ എന്ന ഭീതിദായകനായ ബൗളര്‍ ലോക ക്രിക്കറ്റില്‍ തന്‍െറ കസേര വലിച്ചിട്ട ദിനം. അന്ന് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെക്നിക്കുളള രണ്ട് ബാറ്റസ്മാന്‍മാര്‍ മറുപടിയില്ലാതെ പതറിയ രണ്ട് പന്തുകള്‍.1999 ലെ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് . ശ്രീനാഥിന്‍റെ ബൗളിങ് മികവില്‍ പാക്കിസ്ഥാനെ 185 ന് പറഞ്ഞ് വിട്ട ഇന്ത്യ 2/147 എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴാണ് ആ രണ്ട് പന്തുകള്‍ കളിയുടെ ഗതി തിരിക്കുന്നത്. ഇന്ത്യന്‍ ഇനിങ്സിന്‍െറ 51 ആം ഒവറില്‍ 24 റണ്‍സെടുത്ത ദ്രാവിഡിന്‍െറ ലെഗ്സ്റ്റമ്പെടുത്തു. അടുത്ത് വരുന്നത് അക്കാലത്തെ ഏറ്റവും മികച്ച ബാറ്റസ്മാന്‍ സച്ചിന്‍ ടെണ്ടൂല്‍ക്കര്‍. ഈഡന്‍ ഗാര്‍ഡന്‍സ് ഉത്സവപൂരിതമായി. അണ്‍പ്ളെയബിള്‍ എന്ന് കമ്മന്‍േഴ്സ് വിശേഷിപ്പിച്ച മറ്റൊരു യോര്‍ക്കര്‍ സച്ചിന്‍ ടെണ്ടൂല്‍ക്കറുടെ മിഡില്‍ സ്റ്റെമ്പെടുത്തു. 90,000 കാണികള്‍ തിങി നിറഞ്ഞ സ്റ്റേഡിയം നിശബ്ദനായി . സച്ചിന്‍െറ കരിയറിലെ ആദ്യത്തെ സൂപ്പര്‍ ഡക്ക്.അതോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതി. പാക്കിസ്ഥാന്‍ 46 റണ്‍സിന് ജയിച്ചു. ക്രിക്കറ്റിന്‍െറ മഹത്തായ അനിശ്ചിതത്ത്വം ഒരിക്കല്‍ കൂടി അന്ന് വെളിവാകുകയായിരുന്നു.ഷോയിബ് അക്തര്‍ എന്ന ഭീതിദായകനായ ബൗളര്‍ ലോക ക്രിക്കറ്റില്‍ തന്‍െറ കസേര വലിച്ചിട്ട ദിനം. അന്ന് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെക്നിക്കുളള രണ്ട് ബാറ്റസ്മാന്‍മാര്‍ മറുപടിയില്ലാതെ പതറിയ രണ്ട് പന്തുകള്‍.1999 ലെ ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് . ശ്രീനാഥിന്‍റെ ബൗളിങ് മികവില്‍ പാക്കിസ്ഥാനെ 185 ന് പറഞ്ഞ് വിട്ട ഇന്ത്യ 2/147 എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴാണ് ആ രണ്ട് പന്തുകള്‍ കളിയുടെ ഗതി തിരിക്കുന്നത്.
No comments: