Breaking

ലക്ഷ്‌മണനെന്ന കടുവക്കുട്ടി

ലക്ഷ്‌മണിന്‍റെ മാതാപിതാക്കള്‍ഡോക്‍ടര്‍മാരാണ്. പക്ഷെ മരുന്നുകളുടെയും രോഗികളുടെയും ലോകത്തേക്കാളും ലക്ഷ്‌മണ്‍ ബാല്യത്തില്‍സ്വപ്‌നം കണ്ടിരുന്നത് ഫ്രന്‍റ്ഫൂട്ടിലൂന്നി ഗ്രൌണ്ടില്‍ ഫോറുകള്‍ പായിക്കുന്നതിനാണ്. തുടക്കത്തില്‍ എതിര്‍ത്തെങ്കിലും അവസാനം മാതാപിതാക്കള്‍ ലക്ഷ്‌മണിന്‍റെ ഇഷ്‌ടത്തിന് വഴങ്ങി.   കംഗാരുക്കളെ വേട്ടയാടുകയെന്നത് ലക്ഷ്‌മണന് ഒരു ഹരമാണ്. സിഡ്‌നിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹം കംഗാരുക്കളെ ശരിക്ക് വിറപ്പിച്ചു. ചടുലമായി ബാറ്റ് ചെയ്ത് അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തു. ഓസ്‌ട്രേലിയക്ക് എതിരെ ലക്ഷ്‌മണിന്‍റെ അഞ്ചാം സെഞ്ച്വറിയാണിത്.   1996 ല്‍ നവംബറില്‍ ദക്ഷിണാഫ്രിക്ക് എതിരായിട്ടാണ് ലക്ഷ്‌മണ്‍ ടെസ്റ്റില്‍ അരങ്ങേറിയത്. 1998 ല്‍ സിംബാബെക്ക് എതിരായിട്ടാണ് ഏകദിനത്തില്‍ അരങ്ങേറിയത്.   83 ടെസ്റ്റുകള്‍ കളിച്ച ലക്ഷ്‌മണ്‍ 5083 റണ്‍സാണ് മൊത്തം നേടിയിട്ടുള്ളത്. 43.91 ആണ് ബാറ്റിംഗ് ശരാശരി. ഓസ്‌ട്രേലിയക്ക് എതിരെ നേടിയ 281 ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ അദ്ദേഹം മൊത്തം 12 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്.30 അര്‍ദ്ധശതങ്ങളും നേടിയിട്ടുണ്ട്.  86 ഏകദിന മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 2338 റണ്‍സ് മൊത്തം നേടിയിട്ടുണ്ട്. 30.76 ആണ് ശരാശരി. ഏകദിനത്തില്‍ 131 ആണ് ഉയര്‍ന്ന സ്കോര്‍. മൊത്തം ആറ് സെഞ്ച്വറികളും 10 അര്‍ദ്ധശതങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2002 ലെ വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ് ഇയറായിരുന്നു ലക്ഷ്‌മണ്‍.

No comments:

Powered by Blogger.